Quantcast

'ഇന്ത്യൻ പൗരന്മാരല്ല'; ബിഹാറിൽ 80,000 മുസ്‌ലിംകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ബിജെപി ശ്രമം

ബിജെപി എംഎൽഎ പവൻ കുമാർ ജയ്‌സ്വാളിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാൻ അപേക്ഷ നൽകിയതെന്ന് 'ദ റിപ്പോർട്ടേഴ്‌സ് കളക്ടീവ്' റിപ്പോർട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2025-09-29 01:21:06.0

Published:

28 Sept 2025 8:53 PM IST

ഇന്ത്യൻ പൗരന്മാരല്ല; ബിഹാറിൽ 80,000 മുസ്‌ലിംകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ബിജെപി ശ്രമം
X

Photo|The reporters collective

ന്യൂഡൽഹി: ബിഹാറിൽ 80,000 മുസ്ലിംകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ബിജെപിയുടെ ആസൂത്രിത നീക്കം നടക്കുന്നതായി കണ്ടെത്തൽ. ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാൻ ശ്രമം നടന്നതായി 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പൗരന്മാരല്ലെന്ന് ആരോപിച്ചാണ് ബിജെപിയുടെ ആസൂത്രിത നീക്കം.

ബിജെപി എംഎൽഎ പവൻ കുമാർ ജയ്‌സ്വാളിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാൻ അപേക്ഷ നൽകിയത്. ബിജെപിയുടെ ലെറ്റർ ഹെഡിൽ ബിഹാർ സിഇഒയ്ക്ക് അയച്ച കത്തുകളും പുറത്തുവന്നു. പട്‌നയിലെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നൽകി.

TAGS :

Next Story