Quantcast

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; 8 പേർ മരിച്ചു, 60 ഓളം പേർക്ക് പരിക്ക്

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്

MediaOne Logo

Web Desk

  • Updated:

    2024-02-06 10:52:05.0

Published:

6 Feb 2024 8:57 AM GMT

Blast at firecracker factory in Madhya Pradesh; Six people died and 59 were injured
X

ഭോപ്പാൽ:മധ്യപ്രദേശിലെ ഹർദയിലുള്ള പടക്ക നിർമാണശാലയിൽ സ്‌ഫോടനം. സംഭവത്തിൽ 8 പേർ മരിച്ചു, 60 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് 150 ഓളം പേർ ഫാക്ടറിയിലുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ആറ് മരണങ്ങൾ മധ്യപ്രദേശ് മന്ത്രി ഉദയ് പ്രതാപ് സിംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരെ ഹോഷംഗബാദിലേക്കും ഭോപ്പാലിലേക്കുമാണ് മാറ്റിയത്. അതേസമയം, സ്‌ഫോടത്തിൽ മധ്യപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്. ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 70 ആംബുലൻസുകൾ സംഭവസ്ഥലത്ത് എത്തി.

TAGS :

Next Story