Quantcast

കയറ്റുമതി സംരംഭങ്ങൾക്ക് 20 കോടി വായ്പ; ചെറുകിട വ്യവസായങ്ങൾക്ക് 5 ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡ്

ആദ്യ വര്‍ഷം 10 ലക്ഷം കാർഡുകൾ പുറത്തിറക്കും

MediaOne Logo

Web Desk

  • Published:

    1 Feb 2025 11:33 AM IST

credit card
X

ഡല്‍ഹി: കയറ്റുമതി സംരംഭങ്ങൾക്ക് 20 കോടി വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഉദ്യം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ചെറുകിട വ്യവസായങ്ങൾക്ക് 5 ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡ് നല്‍കും. ആദ്യ വര്‍ഷം 10 ലക്ഷം കാർഡുകൾ പുറത്തിറക്കും. സ്റ്റാർട്ട് അപ്പുകൾക്ക് 10000 കോടി രൂപ കൂടി ബജറ്റില്‍ വകയിരുത്തി.

ചെറുകിട മൈക്രോ വ്യവസായങ്ങൾക്ക് 1.5 ലക്ഷം കോടിയും യൂണിറ്റുകൾക്കുള്ള സഹായം 5 കോടിയിൽ നിന്ന് 10 കോടിയിലേക്കും ഉയര്‍ത്തി. അടുത്ത നാല് വർഷത്തിനുള്ളിൽ നാഫെഡും എൻ.സി.സി.എഫും പയറുവർഗങ്ങൾ സംഭരിക്കും . പരുത്തി കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കും. ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ സഹായം നല്‍കുമെന്ന് അറിയിച്ചു.

TAGS :

Next Story