Quantcast

ഓഹരിത്തട്ടിപ്പ് കേസ്; അദാനി ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്താതെ സിബിഐ

കേസിൽ അദാനിക്കെതിരെ എഫ്. ഐ. ആർ ഇടാതെ അന്വേഷണം അവസാനിപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-09-02 04:05:15.0

Published:

2 Sep 2023 2:42 AM GMT

ഓഹരിത്തട്ടിപ്പ് കേസ്; അദാനി ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്താതെ സിബിഐ
X

ഡൽ​ഹി: അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ അറിഞ്ഞിട്ടും നിസാരകാര്യങ്ങൾ പറഞ്ഞു വിശദമായ അന്വേഷണം നടത്താതെ സിബിഐ. ഡി.ആർ.ഐ ആണ് തട്ടിപ്പ് സംബന്ധിച്ച വിവരം സി.ബി.ഐയെ അറിയിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖ മീഡിയവണിന് ലഭിച്ചു.

അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകളെ തുറക്കാവുന്ന താക്കോലാണ് ഡി.ആർ.ഐ 2014 ഇൽ സി.ബി.ഐയ്ക്ക് കൈമാറിയത്. സി.ബി.ഐയ്‌ക്ക് മാത്രമല്ല സെബി, ഇ.ഡി എന്നീ ഏജസികൾക്കും ഡി.ആർ.ഐ കത്ത് കൈമാറിയിരുന്നു. എന്നാൽ സെബിയും ഇ.ഡിയും ഇതിൽ നടപടികൾ എടുത്തില്ല. ഡി.ആർ.ഐ നൽകിയ വിവരങ്ങളെ ആസ്പദമാക്കി അന്വേഷണം സിബിഐ മുന്നോട്ട് കൊണ്ടു പോയില്ല.

2014 ജൂൺ 12 നാണു സിബിഐ അദാനിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്. ഐ. ആർ ഇട്ടുള്ള വിശദമായ അന്വേഷണത്തിനു മുതിർന്നില്ല. മഹാരാഷ്ട്രയിൽ കേസ് അന്വേഷത്തിനു സംസ്ഥാന സർക്കാരിൽ നിന്നും അനുമതി അവശ്യമാണ്. ഈ അനുമതിയിൽ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 2015 ജൂലൈ 15 ന് അന്വേഷണം അവസാനിപ്പിച്ചെന്ന സിബിഐ ചൂണ്ടിക്കാട്ടുന്നു.

ബില്ലിൽ തുക പെരുപ്പിച്ചു കാട്ടിയയതായി സംശയം തോന്നിയപ്പോൾ ഡി.ആർ.ഐ നടത്തിയ തുടർ പരിശോധനയിലാണ് കള്ളകണക്കിലേക്ക് വഴി തുറന്നത്. സെബി, ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ സംയുക്തമായി അന്വേഷിക്കേണ്ട കേസാണ് ആരും തൊടാതെ അദാനി രക്ഷപ്പെട്ട് പോയത്.

TAGS :

Next Story