വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ നിയമം; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാൻ ഡിജിസിഎക്ക് അധികാരം നൽകും

ന്യൂഡൽഹി: വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കരട് നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നിർദേശം നൽകാൻ ഡിജിസിഎയ്ക്കാണ് അധികാരം. ഉത്തരവുകൾ പാലിക്കുന്നവർക്ക് 2024ലെ ഇന്ത്യൻ വിമാന നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം അവകാശപ്പെടാം.
നിർദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർക്ക് പൊളിക്കൽ നടപടി സ്വീകരിക്കാം. വിമാനത്താവളങ്ങളുടെ പരിസരത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും സർവ്വേ നടത്താനും നിർദേശമുണ്ട്.
Next Story
Adjust Story Font
16

