ആശ്രമത്തിലെ അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസിൽ പുരോഹിതന്‍ അറസ്റ്റില്‍
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഭുവനേശ്വർ: ഒഡീഷയിൽ ആശ്രമത്തിലെ അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യ പുരോഹിതന്‍ അറസ്റ്റില്‍. ദങ്കനലിലെ മഠകര്‍ഗോള ആശ്രമത്തിലാണ് സംഭവം. ആശ്രമ പരിസരത്തെ മുറിയില്‍ ഉറങ്ങിക്കിടന്ന 35കാരിയെയാണ് പുരോഹിതനായ മധു മംഗള്‍ ദാസ് (47) ബലാത്സംഗം ചെയ്തത്.
ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. പുരോഹിതൻ തന്നെ അധിക്ഷേപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ജില്ലാ അഡീഷണല്‍ എസ്പി സൂര്യമണി പ്രധാന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും മധു മംഗള്‍ ദാസ് ആരോപിച്ചു.
Next Story
Adjust Story Font
16

