മോഷണക്കുറ്റം ആരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഫ്രീസറിൽ പൂട്ടിയിട്ടു; തണുത്ത് വിറച്ചിട്ടും തുറന്നുവിട്ടില്ല, യുവാവ് പിടിയിൽ
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു

- Updated:
2026-04-01 08:31:32.0

ലക്നൗ: മോഷണം കുറ്റം ആരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹാപൂരിൽ ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ര ഗ്രാമത്തിലാണ് സംഭവം.
ഹാപുറിൽ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്‌ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാണ് ആരോപണം.
ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും പിന്നീട് ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഗ്രാമവാസികൾ രക്ഷപ്പെടുത്തിയതിന് ശേഷം, കുട്ടി കരയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ, പൊലീസ് സ്വമേധയാ കേസെടുത്തു.
Next Story
Adjust Story Font
16
