Quantcast

അരുണാചൽ കായിക താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിന് വിസ നിഷേധിച്ച് ചൈന

ചൈനയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ഏഷ്യന്‍ ഗെയിംസിനുള്ള യാത്ര റദ്ദാക്കി

MediaOne Logo

Web Desk

  • Updated:

    2023-09-22 10:49:31.0

Published:

22 Sept 2023 4:08 PM IST

അരുണാചൽ കായിക താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിന് വിസ നിഷേധിച്ച് ചൈന
X

ഡൽഹി: അരുണാചലില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിന് വിസ നിഷേധിച്ച് ചൈന. അരുണാചില്‍ നിന്നുള്ള മൂന്നു വുഷു താരങ്ങള്‍ക്കാണ് വിസ നിഷേധിച്ചത്. നടപടിയിൽ പ്രതിഷേധം അറിയിച്ച് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ഏഷ്യന്‍ ഗെയിംസിനുള്ള യാത്ര റദ്ദാക്കി.

വുഷു താരങ്ങളായ നെയ്മാൻ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് വിസ നിഷേധിച്ചത്.

ടീമിലുള്ള മറ്റുള്ളവര്‍ക്ക് വിസ അനുവദിച്ചിരുന്നു. ഇന്ത്യന്‍ പൗരന്‍മാരെ രണ്ടായി കാണുന്നത് അംഗീകരിക്കില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

TAGS :

Next Story