Quantcast

ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും അമിതമായി സബ്സിഡി നൽകുന്നു; ഇന്ത്യക്കെതിരെ WTO-യിൽ പരാതി നൽകി ചൈന

ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ചൈനയുടെ പരാതി.

MediaOne Logo

Web Desk

  • Updated:

    2025-10-16 02:30:09.0

Published:

16 Oct 2025 7:53 AM IST

ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും അമിതമായി സബ്സിഡി നൽകുന്നു; ഇന്ത്യക്കെതിരെ WTO-യിൽ പരാതി നൽകി ചൈന
X

ബെയ്ജിങ്: ഇലക്ട്രിക് വാഹനങ്ങൾക്കും (ഇവി) ബാറ്ററികൾക്കും ഇന്ത്യ നൽകുന്ന സബ്‌സിഡികൾക്കെതിരെ ചൈന. ഇന്ത്യയ്‌ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ചൈന പരാതി നൽകി. സബ്സിഡികൾ ആഗോള വ്യാപാര മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം.

ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ചൈനയുടെ പരാതി.

അതേസമയം ചൈനയുടെ പരാതി മന്ത്രാലയം പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. തുർക്കി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയ്‌ക്കെതിരെയും ചൈന സമാനമായ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ അനുസരിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ഈ ചര്‍ച്ചകളെ പരിഗണിക്കുന്നത്. ഇതില്‍ തൃപ്തികരമായ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ വിഷയത്തില്‍ വിധി പറയുന്നതിന് ഒരു പാനല്‍ രൂപീകരിക്കാന്‍ ഡബ്ല്യുടിഒയോട് ആവശ്യപ്പെടാം.

അതേസമയം ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 14.4 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതില്‍ 11.52 ശതമാനത്തിന്റെ കുതിപ്പാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

TAGS :

Next Story