Quantcast

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്‌ഫോടനം; മൂന്ന് മരണം

റിയാസി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും തകർന്നു. മഹോർ പ്രദേശത്ത് വീട് തകർന്നുവീണ് ഏഴ് പേർ മരിച്ചതായി സൂചനയുണ്ട്

MediaOne Logo

Web Desk

  • Published:

    30 Aug 2025 3:44 PM IST

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്‌ഫോടനം; മൂന്ന് മരണം
X

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. റംബാനിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് പേർ മരിച്ചു. ഹിമാചൽ പ്രദേശിൽ മിക്ക ജില്ലകളും വെള്ളത്തിനടിയിലാണ്.

മൂന്നാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ ഉത്തരേന്ത്യൻ ജനത വലയുകയാണ്. ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ്,, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. അടിക്കടി ഉണ്ടാകുന്ന മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും ജനങ്ങൾക്കിടയിൽ കൂടുതൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും തകർന്നു. മഹോർ പ്രദേശത്ത് വീട് തകർന്നുവീണ് ഏഴ് പേർ മരിച്ചതായി സൂചനയുണ്ട്. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റംബാനിലെ മേഘവിസ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചു. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിൽ ചമ്പ ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലാണ്.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, അസം, മേഘാലയ, മിസോറാം, ഒഡീഷ, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ടാഴ്ച കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

TAGS :

Next Story