'സർക്കാറിനെതിരായി പ്രവർത്തിക്കുന്നു': രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിൽ പരാതി
സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍.
ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തി സർക്കാരിനെതിരായി പ്രവർത്തിച്ചെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ലോക്‌നിധി സിഎസ്ഡിഎസ് പ്രോജക്ട് കോ- ഡയറക്ടര്‍ സഞ്ജയ് കുമാറിനെതിരെയും പരാതി നല്‍കയിട്ടുണ്ട്. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പരാതി.
അതേസമയം വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആയിരങ്ങളാണ് ഓരോസ്ഥലത്തും യാത്രയിൽ പങ്കെടുക്കുന്നത്. ബിഹാറുകാരുടെ ഭൂമി തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകാൻ ശ്രമിക്കുന്നുവെന്ന് രാഹുൽഗാന്ധി ആരോപിച്ചു.
'ഇന്‍ഡ്യ' മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

