Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതല പ്രിയങ്ക ഗാന്ധിക്ക്? അരയും തലയും മുറുക്കി കോണ്‍ഗ്രസ്

മഹാരാഷ്ട്രയുടെ ചുമതലയേൽക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് പിളർപ്പിലൂടെ ദുർബലമായ സഖ്യകകക്ഷികളായ ശരത് പവാറിന്‍റെ എന്‍.സി.പിയും ഉദ്ദവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന മഹാ വികാസ് അഘാഡിയെ ശക്തമാക്കുക എന്ന ദൗത്യമാണുള്ളത്

MediaOne Logo

Web Desk

  • Published:

    24 Dec 2023 1:51 AM GMT

Congress intensified preparations for Lok Sabha elections. Its reported that Priyanka Gandhi will be given the charge of Lok Sabha elections, Congress intensifies preparations for Lok Sabha elections assigning Priyanka Gandhi the charge
X

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്‌. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങളുടെ ചുമതലകളിലടക്കം മാറ്റംവരുത്തികൊണ്ടുള്ള പാർട്ടി നടപടി. പ്രിയങ്ക ഗാന്ധിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതല നൽകിയെക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് രണ്ടു ദിവസത്തിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്. പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക ചുമതലകൾ നൽകാത്തത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നാണു സൂചന.

എന്നാൽ, പുതിയ ചുമതലക്കാര്‍ക്കു മുന്നില്‍ കടമ്പകളേറെയാണ്. മഹാരാഷ്ട്രയുടെ ചുമതലയേൽക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് പിളർപ്പിലൂടെ ദുർബലമായ സഖ്യകകക്ഷികളായ ശരത് പവാറിന്‍റെ എന്‍.സി.പിയും ഉദ്ദവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന മഹാ വികാസ് അഘാഡിയെ ശക്തമാക്കുക എന്ന ദൗത്യമാണുള്ളത്. ദീപ ദാസ് മുൻഷിക്കു ലഭിച്ച കേരളത്തിന്റെ ചുമതല വെല്ലുവിളി നിറഞ്ഞതായിരിക്കും. ഛത്തീസ്‌ഗഡിന്റെ ചുമതല നൽകി രാജസ്ഥാനിലെ ആഭ്യന്തര കലഹത്തിനിടയിലും സച്ചിൻ പൈലറ്റിനെ പരിഗണിക്കുന്നെന്ന സന്ദേശമാണ് നേതൃത്വം നൽകിയത്.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരുന്ന കെ.സി വേണുഗോപാൽ കോൺഗ്രസിൽ തന്റെ അധികാര സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. സംഘടനാ പുനഃസംഘടനയ്‍ക്കൊപ്പം പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉള്‍പ്പെടെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിരവധി പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

Summary: Congress intensifies preparations for Lok Sabha elections. Its reported that Priyanka Gandhi will be given the charge of Lok Sabha elections

TAGS :

Next Story