ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല; സഹോദരങ്ങൾ യുവതിയെയും ഭർത്താവിനെയും അടിച്ചുകൊന്നു
മർദിച്ച ശേഷം മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു

- Published:
22 Jan 2026 10:14 AM IST

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സഹോദരങ്ങൾ യുവതിയെയും ഭർത്താവിനെയും അടിച്ചുകൊന്നു. കാജൽ സൈനി (18), മുഹമ്മദ് അർമാൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മർദിച്ച ശേഷം മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് കാണാതായ ഇവരുടെ മൃതദേഹം ബുധനാഴ്ച രാത്രിയാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി അർമാൻ കാജലിനെ കാണാനെത്തിയപ്പോൾ അവളുടെ ബന്ധുക്കൾ രോഷാകുലരായി ഇരുവരെയും മർദിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഗഗൻ നദിക്കരികിൽ സംസ്‌കരിച്ചു.
ബുധനാഴ്ച അർമാന്റെ കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച ഇവർ മൃതദേഹങ്ങൾ സംസ്‌കരിച്ച സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ സഹോദരങ്ങളായ റിങ്കു സൈനി, സതീഷ് സൈനി എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
Next Story
Adjust Story Font
16
