വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണം; മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് കോടതി
കേസ് ഫെബ്രുവരി 27 ന് പരിഗണിക്കും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് റൗസ് അവന്യൂ കോടതി. 2023 ൽ തെരഞ്ഞെടുപ്പ് റാലിയിൽ ഖാർഗെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. തീസ് ഹസാരി കോടതി നേരത്തെ ഹരജി തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന ഹരജിയിലാണ് നടപടി. കേസ് ഫെബ്രുവരി 27 ന് പരിഗണിക്കും.
അഭിഭാഷകനായ രവീന്ദ്ര ഗുപ്ത സമർപ്പിച്ച പുനഃപരിശോധനാ ഹരജിയിൽ ഡൽഹി പൊലീസിനും മല്ലികാർജുൻ ഖാർഗെയ്ക്കും കോടതി നോട്ടീസ് അയച്ചു. 2023 ഏപ്രിലിൽ കർണാടകയിലെ നരേഗലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ഖാർഗെ വിദ്വേഷ പ്രസംഗം നടത്തിയതായി ആർഎസ്എസ് അംഗം കൂടിയായ പരാതിക്കാരൻ ആരോപിച്ചിരുന്നു.
എന്നാൽ പ്രസ്താവന ഏതെങ്കിലും സമൂഹത്തെയോ മതത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെെന്ന് തീസ് ഹസാരി കോടതി കണ്ടെത്തി. 2024 ഡിസംബറിൽ മല്ലിക അർജുൻ ഖാർഗെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കാൻ കോടതി വിസമ്മതിച്ചു.
Adjust Story Font
16

