രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു: 24 മണിക്കൂറിനിടെ ഏഴ് മരണം; 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും അധികം കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഏഴു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവുമധികം കേരളത്തിലാണ്. 1147 കേസുകള്‍. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഡല്‍ഹിയുമുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടി.
സംസ്ഥാനങ്ങളിലെ സാഹചര്യം അടിസ്ഥാന സൗകര്യം എന്നിവ വിലയിരുത്തി ജൂൺ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആണ് നിർദേശം. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും കേന്ദ്രം നിർദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രം പൂർണ്ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പറഞ്ഞു.
Adjust Story Font
16

