രാജ്യത്ത് കോവിഡ് വ്യാപനം; ആക്ടീവ് കേസുകൾ ഏഴായിരത്തിലേക്ക് അടുക്കുന്നു
കേരളത്തിലെ കോവിഡ് കേസുകളും ക്രമാതീതമായി ഉയരുകയാണ്.കേരളത്തിൽ രണ്ടായിരത്തി അമ്പത്തി മൂന്ന് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വ്യാപിക്കുന്നു. ആക്ടീവ് കേസുകൾ ഏഴായിരത്തിലേക്ക് അടുക്കുന്നു. എക്‌സ്എഫ്ജി എന്ന പുതിയ വകഭേദമാണ് രാജ്യത്ത് പടരുന്നത്. കേരളത്തിലെ കോവിഡ് കേസുകളും ക്രമാതീതമായി ഉയരുകയാണ്.കേരളത്തിൽ രണ്ടായിരത്തി അമ്പത്തി മൂന്ന് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇന്നലെയും കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിന് പുറമേ ഡൽഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വർദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതർക്കാണ് കോവിഡ് മൂർച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
watch video:
Next Story
Adjust Story Font
16

