വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രിംകോടതിയിൽ
മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഡി. രാജയാണ് ഹരജി നൽകിയത്.

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രിംകോടതിയിൽ ഹരജി നൽകി. മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഡി. രാജയാണ് ഹരജി നൽകിയത്.
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ സിപിഐയും പിന്തുണച്ചിരുന്നു. പാർലമെന്റിലും സിപിഐ വഖഫ് ഭേദഗതി ബില്ലിനെ എതിർത്തിരുന്നു.
Next Story
Adjust Story Font
16

