Quantcast

ബീഹാറിലെ വോട്ടർപട്ടിക പരിശോധനയിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം

കേരളത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ഗവർണർ തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

MediaOne Logo

Web Desk

  • Published:

    19 July 2025 6:21 PM IST

ബീഹാറിലെ വോട്ടർപട്ടിക പരിശോധനയിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം
X

ന്യൂഡൽഹി: ബീഹാറിലെ വോട്ടർപട്ടിക പരിശോധനയിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതില്‍ പങ്കാളിയാകുന്നുവെന്നും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ മറവില്‍ പൗരത്വം നിഷേധിക്കുകയും ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ വോട്ടവകാശം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

സംഭവത്തിൽ ഓഗസ്റ്റ് എട്ടിന് രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. അസമിൽ ജനങ്ങളെ സ്വന്തം ഭൂമിയിൽ നിന്ന് സർക്കാർ കുടിയിറക്കുകയാണ് സർക്കാരെന്നും വർഗീയ ധ്രുവീകരണത്തിനുള്ള ഇത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആപത്താകുമെന്നും സിപിഎം പറഞ്ഞു.

ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാൻ കേരളത്തിൽ ഗവർണർ തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു. രാജ്ഭവൻ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ, ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇത്തരം നടപടികൾക്കെതിരായ വിദ്യാർഥി സംഘടനകളുടെയും മറ്റ് പ്രവർത്തനങ്ങളെയും സിപിഎം പ്രശംസിക്കുന്നുവെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story