'അസംബന്ധം, അപലപനീയം'; ആർഎസ്എസുമായി താരതമ്യം ചെയ്തുള്ള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി സിപിഎം
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുമ്പോഴാണ് രാഹുൽ സിപിഎമ്മിനും ആർഎസ്എസിനും എതിരെ വിമർശനമുന്നയിച്ചത്.

ന്യൂഡൽഹി: ആർഎസ്എസുമായി താരതമ്യം ചെയ്തുള്ള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി സിപിഎം. പരാമർശം അസംബന്ധവും അപലപനീയവുമാണ്. കേരളത്തിൽ ആർഎസ്എസിനോട് ആരാണ് പൊരുതുന്നതെന്ന് രാഹുൽ മറന്നു. കാവി ഭീകരതയെ എതിർത്ത് നിരവധി പ്രവർത്തകരെ നഷ്ടമായ പാർട്ടിയാണ് സിപിഎം. ആർഎസ്എസും കോൺഗ്രസും സിപിഎം വിരുദ്ധത പ്രചരിപ്പിക്കുകയാണ്. കേരളത്തിലെത്തുമ്പോൾ രാഹുലും ഇത് തുടരുകയാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുമ്പോഴാണ് രാഹുൽ സിപിഎമ്മിനും ആർഎസ്എസിനും എതിരെ വിമർശനമുന്നയിച്ചത്. ആർഎസ്എസിനെയും സിപിഎമ്മിനെയും ആശയപരമായി താൻ എതിർക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. അവർക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല. രാഷ്ട്രീയത്തിൽ നിൽക്കുന്നവർക്ക് ജനങ്ങളെ അറിയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Next Story
Adjust Story Font
16

