കർണാടകയിൽ 'മരിച്ച' യുവാവ് ശ്വസിച്ചു
ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു യുവാവ്.

ബംഗളൂരു: കർണാടകയിൽ ഡോക്ടർമാർ മരണം വിധിച്ച യുവാവ് മൃതദേഹം സംസ്കരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ശ്വസിച്ചു. ഗഡാഗ്- ബെറ്റാഗേരി നിവാസിയായ നാരായൺ വന്നാൾ (38) ആണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു നാരായൺ. ശേഷം നില ഗുരുതരമായി അബോധാവസ്ഥയിലാവുകയും ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു.
തുടർന്ന്, മരണവാർത്ത പ്രചരിക്കുകയും കുടുംബാംഗങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. എന്നാൽ, ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ച യുവാവ് ശ്വസിക്കുന്നത് കണ്ട ബന്ധുക്കൾ ഉടൻ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ യുവാവ് ചികിത്സയിലാണ് യുവാവ്.
Next Story
Adjust Story Font
16

