Quantcast

ഡൽഹി സ്ഫോടനം: ഒരു കാർ കൂടി കണ്ടെത്തി

അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത് നിലയിലായിരുന്നു കാറുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    13 Nov 2025 1:26 PM IST

ഡൽഹി സ്ഫോടനം: ഒരു കാർ കൂടി കണ്ടെത്തി
X

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ ഒരു കാർ കൂടി കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത് നിലയിലായിരുന്നു കാറുണ്ടായിരുന്നത്. ചുവപ്പ് ബ്രെസ്സ കാറാണ് കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.

അതേസമയം, ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്. ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഐഎ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന.

TAGS :

Next Story