Quantcast

എസ്ഐആറിനെതിരെ മെഗാ റാലി: രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന് അനുമതി നല്‍കി ഡല്‍ഹി പൊലീസ്

ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം

MediaOne Logo

Web Desk

  • Updated:

    2026-10-17 13:48:51

Published:

17 Oct 2026 7:17 PM IST

എസ്ഐആറിനെതിരെ മെഗാ റാലി:  രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന് അനുമതി നല്‍കി ഡല്‍ഹി പൊലീസ്
X

ന്യൂഡല്‍ഹി: നവംബർ 1ന് ഡൽഹി രാംലീല മൈതാനത്ത് മെഗാ റാലി സംഘടിപ്പിക്കുന്നതിനായി കോൺഗ്രസിന് അനുമതി നൽകി ഡൽഹി പൊലീസ് .

ഒക്ടോബർ 25 മുതൽ നവംബർ 3 വരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക് ചെയ്യുന്നതിനായി പൊലീസിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. എസ്ഐആര്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് 'ഇന്‍ഡ്യ' റാലി സംഘടിപ്പിക്കുന്നത്. ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.

സെപ്തംബര്‍ 30ന് ചേർന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിന് ശേഷമാണ് നവംബർ 1ന് ഡൽഹിയിൽ മെഗാ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്ലാ കക്ഷികളും യോഗത്തിൽ ആവശ്യപ്പെട്ടതെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. തുടർന്ന് നവംബർ 1ന് ഡൽഹിയിൽ മെഗാ റാലി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

റാലിയുടെ സുഗമമായ നടത്തിപ്പിനും ക്രമസമാധാനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി സംഘാടകരുമായും ട്രാഫിക് പൊലീസുമായും ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ 'ഇൻഡ്യ' മുന്നണി പ്രതിഷേധം ശക്തമാക്കിയത്. പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡ്യ മുന്ന ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story