Quantcast

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

കൈകളില്‍ പതാകകളുമായി ഗേറ്റ് ചാടിക്കടക്കുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-10-13 16:21:36

Published:

13 Oct 2026 9:21 PM IST

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്
X

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സൗരവ് ദാസ്, അശുതോഷ് റങ്ക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. വീടിന്റെ കോംപൗണ്ടില്‍ അതിക്രമിച്ചുകയറി, നിരോധനാജ്ഞ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പതിറ്റാണ്ടുകളായി ന്യൂഡല്‍ഹിയിലെ സമരകേന്ദ്രമായിരുന്ന ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിജെപി നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നത്.

കൈകളില്‍ പതാകകളുമായി ഗേറ്റ് ചാടിക്കടക്കുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന ഡല്‍ഹി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസുമായി ചെറിയ തോതിലുള്ള ഉന്തും തള്ളും ഉണ്ടായെങ്കിലും പിന്നീട് പ്രവര്‍ത്തകരെ മുഴുവന്‍ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യുകയായിരുന്നു.

ജന്തര്‍മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും സിജെപി രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി സമരം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിജീത് ദീപ്‌കെ നേരത്തേ പ്രതികരിച്ചിരുന്നു.

TAGS :

Next Story