മണ്ഡല പുനര്‍നിര്‍ണയം; ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം ഉടൻ, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ചയാകും
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം അല്‍പ്പസമയത്തിനകം ആരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കളായ ആനി രാജ, കപില്‍ സിബല്‍, സഞ്ജയ് രാവത്, സുപ്രിയ സുലെ, കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ യോഗത്തിനെത്തിയതായാണ് വിവരം.
മണ്ഡല പുനര്‍നിര്‍ണയം ദേശവിരുദ്ധമെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. പാര്‍ലമെന്റ് ഘടനയില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേരളം, തമിഴ്‌നാട് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. സ്ട്രാറ്റജി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താന്‍ ഡിഎംകെ ആഹ്വാനം ചെയ്തു. പാര്‍ലമെന്റില്‍ വരാനിരിക്കുന്ന പുനര്‍നിര്‍ണയ ഭേദഗതി ബില്‍ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകര്‍ക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ.
Adjust Story Font
16

