Quantcast

ഭക്ഷണം വിതരണം ചെയ്യാൻ ഫ്ലാറ്റ് മാറി ബെല്ലടിച്ച് ഡെലിവറി ഏജൻ്റ്; ചോദ്യം ചെയ്ത് ഉടമ; പിന്നാലെ കൂട്ടയടി , വീഡിയോ വൈറൽ

തർക്കം അക്രമാസക്തമാവുകയും ഡെലിവറി ഏജന്റ് സഹായത്തിനായി സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    26 Jan 2026 9:19 PM IST

ഭക്ഷണം വിതരണം ചെയ്യാൻ ഫ്ലാറ്റ് മാറി ബെല്ലടിച്ച്  ഡെലിവറി ഏജൻ്റ്; ചോദ്യം ചെയ്ത് ഉടമ; പിന്നാലെ കൂട്ടയടി , വീഡിയോ വൈറൽ
X

ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിലെ ബീറ്റ-2 ഏരിയയിലെ നിംബസ് സൊസൈറ്റിയിൽ ശനിയാഴ്ച രാത്രി നടന്ന ഒരു തർക്കത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

രാത്രി 10 മണിയോടെ ഒരു ഡെലിവറി ഏജന്റ് ഫ്ലാറ്റ് മാറി ഡോർബെൽ അടിച്ചതാണ് സംഭവത്തിൻ്റെ തുടക്കം. വീടുമാറിയുള്ള ബെല്ലടിച്ചത് താമസക്കാരനെ പ്രകോപിപ്പിച്ചു. തുടർന്ന് അയാൾ സുരക്ഷാ ഗാർഡുകളോട് ഡെലിവറി ഏജന്റിനെ തല്ലി പുറത്താക്കാൻ ആവശ്യപ്പെട്ടു.

ഗാർഡുകളും ഡെലിവറി ഏജന്റും തമ്മിലുള്ള തർക്കം അക്രമാസക്തമാവുകയും ഡെലിവറി ഏജന്റ് സഹായത്തിനായി സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തു. ഡെലിവറി ഏജന്റിന്റെ കോളോടെ ഒരു ഡസനിലധികം സുഹൃത്തുക്കൾ ബൈക്കുകളിൽ എത്തുകയും അക്രമം ആരംഭിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബൈക്കുകളിലെത്തിയ ആളുകൾ ഓടി രക്ഷപ്പെട്ടു. ചിലർ വാഹനങ്ങൾ അവിടെ ഉപേക്ഷിച്ചു പോലും പോയി.

ബെൽ അടിച്ച ഡെലിവറി ഏജന്റ് ഉൾപ്പെടെ നാല് പേരെയും, തർക്കത്തിൽ ഉൾപ്പെട്ട മൂന്ന് സുരക്ഷാ ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകളിൽ എത്തിയവരെയും കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി

TAGS :

Next Story