Quantcast

വ്യോമയാന മേഖലയില്‍ സമഗ്ര ഓഡിറ്റിങ്ങിന് ഡിജിസിഎ; എയര്‍ ഇന്ത്യയോട് പരിശോധന വിവരങ്ങള്‍ തേടി

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-06-22 09:34:27.0

Published:

22 Jun 2025 2:58 PM IST

വ്യോമയാന മേഖലയില്‍ സമഗ്ര ഓഡിറ്റിങ്ങിന് ഡിജിസിഎ; എയര്‍ ഇന്ത്യയോട് പരിശോധന വിവരങ്ങള്‍ തേടി
X

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ 2024 മുതലുള്ള പരിശോധനാ വിവരങ്ങള്‍ തേടി ഡിജിസിഎ. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വ്യോമയാന മേഖലയില്‍ സമഗ്ര ഓഡിറ്റിന് ഡിജിസിഎ തീരുമാനിച്ചിരുന്നു.

അതേസമയം, എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഡിജിസിഎ കഴിഞ്ഞ ദിവസം ശിപാര്‍ശ നല്‍കി. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി. എല്ലാ ഉത്തരവാദിത്തത്തില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശം.

ഡ്യൂട്ടി സമയ പരിധി കഴിഞ്ഞും പൈലറ്റുമാരെ വിമാനം പറത്താന്‍ നിര്‍ബന്ധിച്ചതിനാണ് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഡിജിസിഎ നല്‍കിയത്. മെയ് 16, 17 തിയതികളില്‍ ബാംഗ്ലൂര്‍-ലണ്ടന്‍ വിമാന സര്‍വീസുകളിലാണ് അധിക ഡ്യൂട്ടി നിര്‍ദേശം നല്‍കിയത്.

TAGS :

Next Story