Quantcast

'ധുരന്ധര്‍ സാങ്കല്‍പിക കഥ, ധൈര്യമുണ്ടെങ്കില്‍ ഉന്നാവോ കേസ് ആസ്പദമായി സിനിമയെടുക്കൂ': വെല്ലുവിളിയുമായി അര്‍ണബ് ഗോസ്വാമി

ഉന്നാവോ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രൈം ടൈം ചർച്ചയിലാണ് അർണാബ് ചിത്രത്തിനും ബോളിവുഡിനുമെതിരേ ആഞ്ഞടിച്ചത്

MediaOne Logo
ധുരന്ധര്‍ സാങ്കല്‍പിക കഥ, ധൈര്യമുണ്ടെങ്കില്‍ ഉന്നാവോ കേസ് ആസ്പദമായി സിനിമയെടുക്കൂ: വെല്ലുവിളിയുമായി അര്‍ണബ് ഗോസ്വാമി
X

ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം 'ധുരന്ധറി'നെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

ധുരന്ധർ' പറയുന്നത് കെട്ടുകഥയാണെന്ന് അർണാബ് പറഞ്ഞു. അക്ഷയ് ഖന്നയുടെ ഡാൻസ് തങ്ങൾക്ക് കാണേണ്ടെന്നും അർണാബ് തുറന്നടിച്ചു. തന്റെ ചാനലിൽ കഴിഞ്ഞദിവസം ഉന്നാവോ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രൈം ടൈം ചർച്ചയിലാണ് അർണാബ് ചിത്രത്തിനും ബോളിവുഡിനുമെതിരേ ആഞ്ഞടിച്ചത്.

ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം വെച്ചുള്ള സാങ്കല്‍പ്പിക സൃഷ്ടിയാണെന്ന് അര്‍ണബ് പറഞ്ഞു. 'അക്ഷയ് ഖന്നയുടെ നൃത്തം കാണാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഇത്തരം സാങ്കല്‍പിക കഥകള്‍ കാണിച്ച് ബോളിവുഡ് ജനങ്ങളെ ശ്രദ്ധ തിരിക്കുകയാണ്. ഏതെങ്കിലും ബോളിവുഡ് നിർമാതാവിന് ധൈര്യമുണ്ടെങ്കില്‍ കുൽദീപ് സിങ് സംഗാറിന് എന്ത് സംഭവിച്ചുവെന്ന് ഒരു സിനിമയെടുക്കൂ. ആ ക്രൂരത പുറത്തുകൊണ്ടുവരൂ'- അർണാബ് പറഞ്ഞു.

'നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന യാഥാർഥ്യം ജനങ്ങളെ അറിയിക്കൂ. 'ധുരന്ധർ' പോലുള്ള സാങ്കൽപ്പിക കഥകളിലൂടെ ബോളിവുഡ് നിങ്ങളെ വഴിതെറ്റിക്കുകയാണ് എന്ന് മനസിലാക്കണം. 'ധുരന്ധർ' സാങ്കൽപ്പിക കഥയാണ്. യാഥാർഥ്യം പുറത്തുകൊണ്ടുവരൂ. കുൽദീപ് സിങ് സേംഗറിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് സിനിമ ചെയ്യാൻ ബോളിവുഡിൽ ആർക്കും ചങ്കൂറ്റമില്ല', അർണാബ് കൂട്ടിച്ചേർത്തു.

രണ്‍വീര്‍ സിങ്ങിനു പുറമെ, ആര്‍. മാധവന്‍, അക്ഷയ് ഖന്ന എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സ്‌പൈ ത്രില്ലറാണ് ധുരന്ധര്‍. കറാച്ചിയിലെ അധോലോകത്തേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. പാകിസ്ഥാന്‍ പശ്ചാത്തലമാക്കിയുള്ള ചിത്രം നേരത്തെ തന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

TAGS :

Next Story