വ്യാജ പിന്തുണക്കത്ത് തയ്യാറാക്കിയെന്ന് ദിനകരൻ, വിജയിയെ പിന്തുണച്ച് കത്ത് എഴുതുന്ന എംഎൽഎയുടെ വീഡിയോ പുറത്തുവിട്ട് ടിവികെ
വിജയിയുടെ ഭൂരിപക്ഷം ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ലോക്ഭവന്‍ അറിയിക്കുന്നത്

- Updated:
2026-05-09 03:20:32.0

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള 'പോര്' തുടരുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തന്റെ പാർട്ടിയുടെ പേരിൽ വ്യാജ പിന്തുണാ കത്ത് ചമച്ചുവെന്ന ആരോപണവുമായി അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) രംഗത്തെത്തി. സംഭവത്തിൽ എഎംഎംകെ, പൊലീസിൽ പരാതി നൽകി.
എഎംഎംകെയുടെ ഏക എംഎൽഎയായ എസ്. കാമരാജിന്റെ പിന്തുണയെ ചൊല്ലിയാണ് തര്‍ക്കം മുറുകുന്നത്. ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കാമരാജിന്റെ കത്ത് വ്യാജമാണെന്നും ഇത് ഗവർണർക്ക് നൽകി വിജയ് വിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ടി.ടി.വി ദിനകരന്റെ ആരോപണം. ദിനകരന്റെ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെ, എംഎൽഎ കാമരാജ് കാറിലിരുന്ന് പിന്തുണക്കത്ത് എഴുതുന്ന ദൃശ്യങ്ങൾ ടിവികെ പുറത്തുവിട്ടു.
ടി.ടി.വി ദിനകരന്റെ അനുമതിയോടെയാണ് താൻ വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതെന്ന് കാമരാജ് വീഡിയോയിൽ പറയുന്നുണ്ട്. കാമരാജ് സ്വമേധയാ സന്തോഷത്തോടെയാണ് കത്തെഴുതിയതെന്നും ദിനകരൻ ഇപ്പോൾ നുണപ്രചാരണം നടത്തുകയാണെന്നും ടിവികെ നേതൃത്വം ആരോപിച്ചു. അതേസമയം, കാമരാജിന്റെ നിലപാട് മാറിയതാണോ അതോ സമ്മർദ്ദത്തിന് വഴങ്ങിയതാണോ എന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച സജീവമാണ്. തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനായി ഓരോ സീറ്റും നിർണ്ണായകമായിരിക്കെ, ഈ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ കടുക്കാനാണ് സാധ്യത.
അതേസമയം തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. വിജയിയുടെ ഭൂരിപക്ഷം ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ലോക്ഭവന്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാം തവണയും വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 117 എംഎൽഎമാരുടെ പിന്തുണക്കത്ത് ലഭിച്ചാലെ സർക്കാർ രൂപികരിക്കാൻ ക്ഷണിക്കുവെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം ടിവികെയെ പിന്തുണക്കാൻ ഇടതുപാർട്ടികൾക്ക് പിന്നാലെ വിസികെയും അയയുമെന്നാണ് വിവരം. ഇന്നലെ വിസികെ നേതാക്കളെ വിജയ് സന്ദർശിച്ചിരുന്നു. വിസികെ ഔദ്യോഗിഗമായി ഇന്ന് കത്ത് നൽകിയാൽ വിജയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാകും.
Watch Video
#WATCH | TVK shares a video of AMMK MLA Kamaraj, saying "These are the video visuals of AMMK MLA Kamaraj voluntarily and happily writing a letter expressing his support for the Tamilaga Vettri Kazhagam. He had stated that he was extending support to the Tamilaga Vettri Kazhagam… pic.twitter.com/sM3xtyXx12
— ANI (@ANI) May 8, 2026
Adjust Story Font
16
