10 വർഷത്തിന് ശേഷം സന്യാസി വേഷത്തിൽ ഭാര്യയെ കാണാനെത്തി; ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു
തെക്കൻ ഡൽഹിയിലെ നെബ് സരായിയിൽ താമസിക്കുന്ന കിരൺ ഝാ ആണ് കൊല്ലപ്പെട്ടത്.

ന്യൂഡൽഹി: സന്യാസി വേഷം ധരിച്ചെത്തിയ മധ്യവയസ്‌കൻ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. തെക്കൻ ഡൽഹിയിലെ നെബ് സരായിയിൽ ബുധനാഴ്ച അർധരാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് സൂചന. കിരൺ ഝാ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇവരെ അയൽവാസികളാണ് കണ്ടത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
കൊലപാതകത്തെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചത് പുലർച്ചെ നാല് മണിയോടെയാണെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രമോദ് ഝാ 12.50ന് കിരൺ ഝായുടെ വീടിന് സമീപത്ത് നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രമോദിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ബിഹാർ സ്വദേശിയാണ് കൊല നടത്തിയ പ്രമോദ് ഝാ. 10 വർഷമായി ഇയാൾ ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ആഗസ്റ്റ് ഒന്നിനാണ് പ്രമോദ് ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. കൊല്ലപ്പെട്ട കിരൺ മകൻ ദുർഗേഷ് ഝാ ഭാര്യ കമൽ ഝാ എന്നിവർക്ക് ഒപ്പമായിരുന്നു ഡൽഹിയിൽ താമസിച്ചിരുന്നത്. ബിഹാറിലെ ദർഭംഗയിൽ മൈക്രോ ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ദുർഗേഷ് കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
10 വർഷത്തിന് ശേഷം സന്യാസി വേഷത്തിൽ ഭാര്യയെ കാണാനെത്തി; ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുസംഘം ഡൽഹിയിലെ വീട്ടിലെത്തി പരിശോധന നടത്തി. കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി ബസ് സ്റ്റാന്റുകളും റെയിൽവേ സ്റ്റേഷനുകളിലും വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

