യുപിയിൽ കണ്ണിന് പരിക്ക് പറ്റിയ കുഞ്ഞിൻ്റെ മുറിവ് തുന്നിചേർക്കുന്നതിന് പകരം ഫെവിക്വിക്കിട്ട് ഒട്ടിച്ച് ഡോക്ടർമാർ; പരാതിയുമായി കുടുംബം
മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനിടൊവിലാണ് പശ നീക്കം ചെയ്തത്

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കണ്ണിന് സമീപം പരിക്ക് പറ്റിയ രണ്ടര വയസ്സുള്ള കുട്ടിയുടെ മുറിവ് തുന്നിചേർക്കുന്നതിന് പകരം ഫെവിക്വിക്കിട്ട് ഒട്ടിച്ചെന്ന് പരാതി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്.
വേദന കൂടിയതിനെ തുടർന്ന് കുടുംബം കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനിടൊവിലാണ്, ഡോക്ടർമാർ പശ നീക്കം ചെയ്തത്.
വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ച, കുട്ടിയുടെ പിതാവിനോട് ഡോക്ടർ ഫെവിക്വിക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയും മുറിവ് വൃത്തിയാക്കാതെ പുരട്ടുകയുമായിരുന്നു. മാതാപിതാക്കൾ ഡ്രസ്സിംഗിന് നിർബന്ധിച്ചപ്പോൾ ആവശ്യമില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം എന്നും പറയുന്നു. ഡോക്ടർ മുറിവ് ശരിയായി പരിശോധിക്കുകയോ പ്രഥമശുശ്രൂഷാ നടപടിക്രമങ്ങൾ നടത്തുകയോ ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
Adjust Story Font
16

