Quantcast

ഗുജറാത്തിൽ ദൃശ്യം മോഡൽ കൊലപാതകം; 13 മാസങ്ങൾക്ക് ശേഷം സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

മാസങ്ങളോളം അന്വേഷണ സംഘത്തെ കബളിപ്പിച്ചു നടന്ന ഹാർദിക് സുഖാദിയ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    1 March 2025 3:43 PM IST

ഗുജറാത്തിൽ ദൃശ്യം മോഡൽ കൊലപാതകം; 13 മാസങ്ങൾക്ക് ശേഷം സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
X

ഗാന്ധിനഗർ: ഗുജറാത്തിൽ ദൃശ്യം സിനിമയുടെ കഥയ്ക്ക് സമാനമാനമായ കൊലപാതക കേസിൽ പ്രതിയെ പിടികൂടി പൊലീസ്. 13മാസം മുമ്പ് കാണാതായ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയതോടുകൂടി ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മാസങ്ങളോളം അന്വേഷണ സംഘത്തെ കബളിപ്പിച്ചു നടന്ന ഹാർദിക് സുഖാദിയ (28) എന്ന യുവാവിനെ ജുനാഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ ഗുജറാത്തിലെ ഉൾപ്രദേശത്തുള്ള കിണറ്റിൽ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി.

ഗുജറാത്തിലെ രൂപാവതി ഗ്രാമത്തിലാണ് കഴിഞ്ഞ വർഷം ദാരുണമായ സംഭവം നടന്നത്. 35 വയസുകാരിയായ ദയാ സവാലിയയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ദയാ സവാലിയയെ കാണാതായത്. ഭർത്താവ് വല്ലഭ് ആണ് വിസവദാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്നേ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് ദയാ സവാലിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇവരുടെ കൈയിൽ സ്വർണവും 9.60 ലക്ഷം രൂപയുടെ പണമടങ്ങിയ ബാഗുമുണ്ടായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ദയയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

അന്വേഷണത്തിൽ ദയയ്ക്ക് ഇതേ ഗ്രാമത്തിലെ ഹാർദിക്കുമായി വിവാഹേതര ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന്റെ സംശയം സ്വാഭാവികമായും ഹാർദിക്കിലേക്ക് തിരിഞ്ഞു. എന്നാൽ മറ്റൊരു കഥ മെനഞ്ഞ് ഹാർദിക് അവരെ വഴിതെറ്റിച്ചു. ദയക്ക് രാഹുൽ എന്ന് പേരുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ഒളിച്ചോടിയതാണെന്നും ഹാർദിക് അന്വേഷണ സംഘത്തെ വിശ്വസിപ്പിച്ചു. തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഇയാൾ നിർത്തി.

ഹാർദിക് പൊലീസ് നിരീക്ഷണത്തിലായിരുന്നെങ്കിലും മാസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞു. വ്യക്തമായ തെളിവുകളും ദൃക്സാക്ഷികളും ഇല്ലാത്തതിനാൽ കേസ് പൊലീസിന് വെല്ലുവിളിയായിത്തീർന്നു. തുടർന്ന് പൊലീസ് ഇയാളെ ശബ്ദവിശകലന പരിശോധനക്കും വിധേയനാക്കി. കൃത്യമായ തെളിവിന്റെ അഭാവവും സാക്ഷികളില്ലാത്തതും ഹാർദിക്കിന് രക്ഷപ്പെടാൻ വഴിയൊരുക്കി. അതിനിടെ ദയയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സാ​ങ്കേതിക-സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഹാർദിക്കിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ഹാർദിക് കുറ്റം സമ്മതിക്കുകയായിരുന്നു.

ദയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഹാർദിക്കിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ദയ ഇതു വിസമ്മതിച്ചതോടെയാണ് യുവതിയെ ഇല്ലാതാക്കാൻ പ്രതി തീരുമാനിച്ചത്. 2024 ജനുവരി മൂന്നിന് ഹാർദിക് ദയയെ അംറേലി ജില്ലയിലെ ഉൾഭാഗത്തേക്ക്​ കൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയും ചെയ്തു.

TAGS :

Next Story