പശ്ചിമബംഗാളില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന്‍
അഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് തുടക്കം കുറിക്കാനും കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കീഴുദ്ദ്യോഗസ്ഥരുടെ വീഴ്ചയുടെ പേരില്‍ എസ്.പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന്‍. ഡയമണ്ട് ഹാര്‍ബര്‍ പൊലീസ് ജില്ലയിലുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിയമപരിപാലനം നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നിക്ഷ്പക്ഷത പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി.
അഡീഷണല്‍ എസ്.പി സന്ദീപ് ഗാരെ, എസ്ഡിപിഒ സഞ്ജയ് മൊണ്ഡാല്‍, ഡയമണ്ട് ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മൗസം ചക്രബര്‍ത്തി, ഫാള്‍ട്ട പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അജയ് ബാഗ്, ഉസ്തി ഓഫീസര്‍ ഇന്‍ ചാര്‍ജ് സുബേച്ച ബാഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
അഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് തുടക്കം കുറിക്കാനും കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കീഴുദ്ദ്യോഗസ്ഥരുടെ വീഴ്ചയുടെ പേരില്‍ എസ്.പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പോളിങ് നടന്ന 44,376 ബൂത്തുകളില്‍ ഒന്നില്‍ പോലും റീപോളിങ്ങിന് നിര്‍ദേശിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. പ്രശ്‌നങ്ങളില്ലാതെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കമീഷന്‍ അറിയിച്ചു. യാതൊരുവിധ ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിലയിരുത്തലെന്നും കമീഷന്‍ വ്യക്തമാക്കി. പശ്ചിമബംഗാളിലെ 16 ജില്ലകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
152 മണ്ഡലങ്ങളിലായി 92.6 ശ്തമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29നാണ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍. പശ്ചിമബംഗാളിലെ വോട്ടെടുപ്പിനിടെ നിരവധി തവണ മമത സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും ഏറ്റുമുട്ടിയിരുന്നു. കമീഷന്റെ പല നടപടികളിലും മമത പ്രതിഷേധിച്ചിരുന്നു
Adjust Story Font
16

