Quantcast

ഉത്തരേന്ത്യയിൽ ചെറിയ പെരുന്നാൾ ഇന്ന്

ചൊവ്വാഴ്ച രാത്രി ശവ്വാൽ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    11 April 2024 7:00 AM IST

Eid, Eid-ul-Fitr 2024 ,north IndiaEid ,delhi eid,latest malayalam news,ചെറിയ പെരുന്നാള്‍,ഡല്‍ഹി പെരുന്നാള്‍,ഉത്തരേന്ത്യന്‍ പെരുന്നാള്‍
X

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൻ സംസ്ഥാനങ്ങളിൽ ചെറിയപെരുന്നാൾ ഇന്ന്. ചൊവ്വാഴ്ച രാത്രി ശവ്വാൽ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുന്നത്.പെരുന്നാൾ നമസ്കാരത്തിന് പള്ളികളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

ഡൽഹി ജമാ മസ്ജിദിൽ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുകൂടും. ഡൽഹി മലയാളികൾ ഒത്തുകൂടുന്ന ഓഖിയിലെ മർക്കസ് മസ്ജിദിലും പാർലമെന്റിന് സമീപത്തെ ഷാഹി മസ്ജിദിലും നിരവധിപ്പേർ നമസ്ക്കാരത്തിനെത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൈകുന്നേരം കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


TAGS :

Next Story