രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള വെളിപ്പെടുത്തലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനം ഇന്ന്
വൈകിട്ട് മൂന്നു മണിക്ക് മീഡിയ സെന്ററില്‍ ആണ് വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള വെളിപ്പെടുത്തലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക് മീഡിയ സെന്ററില്‍ ആണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
അതേസമയം രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണം പൂര്‍ണമായും തള്ളാതെ തിരഞ്ഞെടുപ്പ് കമീഷന്‍ ഇന്നലെ വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു.
കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു. തെറ്റുകള്‍ വോട്ടെടുപ്പിന് മുമ്പ് ചൂണ്ടിക്കാട്ടണമായിരുന്നു. വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കമീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story
Adjust Story Font
16

