Quantcast

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിക്ക് മുന്‍പേ ഇ.ഡി എത്തുന്നു: കെ.സി.ആറിന്‍റെ മകള്‍ കവിത

ഡല്‍ഹി മദ്യനയ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി കവിതയുടെ പേര് പരാമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണം.

MediaOne Logo

Web Desk

  • Published:

    1 Dec 2022 6:08 AM GMT

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിക്ക് മുന്‍പേ ഇ.ഡി എത്തുന്നു: കെ.സി.ആറിന്‍റെ മകള്‍ കവിത
X

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിക്ക് മുന്‍പേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തുന്നുവെന്ന് തെലങ്കാന നിയമസഭാംഗവും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത. ഡല്‍ഹി മദ്യനയത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി കവിതയുടെ പേര് പരാമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണം.

"ഏത് കുട്ടിക്കും അറിയാം മോദി എത്തുന്നതിനു മുന്‍പ് ഇ.ഡിയെത്തുമെന്ന്. പ്രധാനമന്ത്രി മോദിക്ക് വേണമെങ്കിൽ എന്നെ ജയിലിൽ അടയ്ക്കാം"- കവിത വ്യക്തമാക്കി. തന്‍റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാക്കൾക്കെതിരായ ഇ.ഡി, സി.ബി.ഐ കേസുകൾ തരംതാഴ്ന്ന രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും കവിത പറഞ്ഞു.

"നിങ്ങളുടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. എട്ട് വർഷത്തിനിടെ ബി.ജെ.പി ഒന്‍പത് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തി. കെ.സി.ആർ നയിക്കുന്ന സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയാണ്. എന്നാലും കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുന്നു. അവരുമായി സഹകരിക്കും"- കവിത വിശദീകരിച്ചു.

ആം ആദ്മി പാര്‍ട്ടിക്ക് കൈക്കൂലിയായി 100 കോടി രൂപ നല്‍കിയ സൌത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് കവിതയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി അമിത് അറോറയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്.

Summary- Telangana legislator K Kavitha, who was named by the Enforcement Directorate (ED) on Wednesday in a court filing over its investigation into the now-scrapped Delhi liquor policy, today took aim at the Bharatiya Janata Party and Prime Minister Narendra Modi, saying any state where elections are to happen, the Enforcement Directorate arrives before the PM

TAGS :

Next Story