'ഡ്യൂട്ടി സമയം കഴിഞ്ഞും വിമാനം പറത്താന്‍ നിര്‍ബന്ധിച്ചു''; എയര്‍ ഇന്ത്യക്ക് നോട്ടീസ് നല്‍കി ഡിജിസിഎ
എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ നടപടി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഡിജിസിഎ ശിപാര്‍ശ. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി.എല്ലാ ഉത്തരവാദിത്തത്തില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശം.
ഡ്യൂട്ടി സമയ പരിധി കഴിഞ്ഞും പൈലറ്റുമാരെ വിമാനം പറത്താന്‍ നിര്‍ബന്ധിച്ചതിനാണ് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഡിജിസിഎ നല്‍കിയത്. മെയ് 16, 17 തീയതികളില്‍ ബാംഗ്ലൂര്‍-ലണ്ടന്‍ വിമാന സര്‍വീസുകളിലാണ് അധിക ഡ്യൂട്ടി നിര്‍ദേശം നല്‍കിയത്.
അതേസമയം, മൂന്ന് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതി എയര്‍ ഇന്ത്യയെ ഡിജിസിഎ നേരത്തെ താക്കീത് നല്‍കിയിരുന്നു. അടിയന്തര സുരക്ഷാ ഉപകരണങ്ങള്‍ പരിശോധിക്കാതെ മൂന്ന് എയര്‍ ബസ് ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനായിരുന്നു താക്കീത്.
അഹമ്മദാബാദ് അപകടത്തിന് ദിവസങ്ങള്‍ മുമ്പാണ് എയര്‍ ഇന്ത്യയെ ഡിജിസിഎ താക്കീത് ചെയ്തത്. സുരക്ഷാ പരിശോധന മൂന്നുമാസം വരെ താമസിച്ചെന്ന് കണ്ടെത്തിയിരുന്നതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
Adjust Story Font
16

