കർണാടക മുൻ പൊലീസ് മേധാവിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ കസ്റ്റഡിയിൽ
1981 ബാച്ച് ഐപിസ് ഓഫീസറായ ഓം പ്രകാശ് ആണ് കൊല്ലപ്പെട്ടത്.

ബെംഗളൂരു: കർണാടക മുൻ പൊലീസ് മേധാവി ഓംപ്രകാശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയിൽ മുഴുവൻ രക്തമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. ഓം പ്രകാശിന്റെ ഭാര്യയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
1981 ബാച്ച് ഐപിസ് ഓഫീസറാണ് ഓം പ്രകാശ്. 2015 മാർച്ചിലാണ് ഓം പ്രകാശ് കർണാടക ഡിജിപിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയർ ആൻഡ് എമർജൻസി സർവീസിന്റെയും ഹോം ഗാർഡ്‌സിന്റെയും ചുമതല വഹിച്ചിരുന്നു.
Next Story
Adjust Story Font
16

