Quantcast

പാക് വിജയം ആഘോഷിച്ചു; കര്‍ണാടകയില്‍ നാല് കുട്ടികൾ അറസ്റ്റിൽ

കർണാടകയിലെ ചിക്മഗളൂരുവിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-11-13 10:09:33.0

Published:

13 Nov 2022 10:08 AM GMT

പാക് വിജയം ആഘോഷിച്ചു; കര്‍ണാടകയില്‍ നാല് കുട്ടികൾ അറസ്റ്റിൽ
X

ബംഗളൂരു: ടി20 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ അറസ്റ്റിൽ. കർണാടകയിലെ ചിക്മഗളൂരുവിലാണ് പാക് വിജയം ആഘോഷിച്ച കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് 'ഡെക്കാൻ ഹെറാൾഡ്' റിപ്പോർട്ട് ചെയ്തു.

ഈ മാസം ഒൻപതിന് ന്യൂസിലൻഡിനെതിരെയായിരുന്നു പാകിസ്താന്റെ വിജയം. വിജയത്തിനു പിന്നാലെയായിരുന്നു ബലെഹൊന്നൂരിൽ എൻ.ആർ പുരയിൽ ഒരു കാപ്പി ഫാംഹൗസിൽ ജോലി ചെയ്യുന്ന കുട്ടികളുടെ ആഘോഷം നടന്നത്. പാകിസ്താനു വേണ്ടി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇക്കാര്യം നാട്ടുകാർ ഫാംഹൗസ് മാനേജറെ അറിയിച്ചു.

ഇതിനിടെ സംഭവത്തിൽ പരാതി ലഭിച്ച പൊലീസ് സ്ഥലത്തെത്തി കുട്ടികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസം സ്വദേശികളാണ് കുട്ടികളെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Summary: Four minors detained in Karnataka for celebrating Pakistan's T20 win against New Zealand in T20 Word Cup

TAGS :

Next Story