Quantcast

21,000 രൂപ ശമ്പളത്തിൽ നിന്ന് 2 കോടി വാര്‍ഷിക വരുമാനം; എല്ലാം മാറ്റിമറിച്ചത് ആ മഴയുള്ള രാത്രി, അനുഭവം പങ്കുവച്ച് മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമക്കാരൻ

കോവിഡ് മഹാമാരിയുടെ അനന്തരഫലമായുള്ള സാമ്പത്തിക മാന്ദ്യം ലോകത്തെ ബാധിച്ച സമയത്താണ് യുവാവ് ജോലിയിൽ പ്രവേശിക്കുന്നത്

MediaOne Logo
21,000 രൂപ ശമ്പളത്തിൽ നിന്ന് 2 കോടി വാര്‍ഷിക വരുമാനം; എല്ലാം മാറ്റിമറിച്ചത് ആ മഴയുള്ള രാത്രി, അനുഭവം പങ്കുവച്ച് മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമക്കാരൻ
X

ഡൽഹി: ജീവിതം ചിലപ്പോൾ അങ്ങനെയാണ്..ഓര്‍ക്കാപ്പുറത്തായിരിക്കും എല്ലാം മാറിമറിയുന്നത്. നിമിഷങ്ങൾ കൊണ്ട് നമ്മുടെ ജീവിതം തന്നെ മാറും. അത് നമ്മുടെ കരിയറായാലും പ്രണയമായാലും കുടുംബ ജീവിതമായാലും. വെറും 21,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന യുവാവിന്‍റെ പ്രൊഫഷണൽ ജീവിതം മാറ്റിമറിച്ചത് ഒരു മഴയുള്ള രാത്രിയായിരുന്നു. അഞ്ച് വര്‍ഷം മുൻപ് റെയിൻ കോട്ട് പോലുമില്ലാതെ വിഷമിച്ച തന്‍റെ വരുമാനം ഇപ്പോൾ കോടികളാണെന്ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ വിവരിക്കുന്നു.

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയുള്ള യുവാവ് കോവിഡ് മഹാമാരിയുടെ അനന്തരഫലമായുള്ള സാമ്പത്തിക മാന്ദ്യം ലോകത്തെ ബാധിച്ച സമയത്താണ് ജോലിയിൽ പ്രവേശിക്കുന്നത്. അവസരങ്ങൾ കുറവായ സമയത്ത് ഒരു ധനകാര്യ സ്ഥാപനത്തിൽ ഡോക്യുമെന്‍റ് എക്സിക്യൂട്ടീവ് എന്ന തസ്തികയിലാണ് ജോലിക്ക് കയറിയത്. ക്ലയന്‍റുകളിൽ നിന്ന് ഫയലുകൾ ശേഖരിക്കുക, പേപ്പറുകൾ പരിശോധിക്കുക, ബാങ്കുകളിൽ സമർപ്പിക്കുക എന്നിവയായിരുന്നു ജോലി. നാലര വര്‍ഷക്കാലം ഡൽഹിയിലെ കൊടുംചൂടിലും തണുപ്പിലും ഓടിനടന്ന ജോലി ചെയ്ത ആളായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ഈ സമയത്ത് ബാങ്കിങ് സംവിധാനത്തെക്കുറിച്ച് വിശദമായി പഠിച്ചു. ഏതൊക്കെ രേഖകളാണ് ബാങ്കുകൾ നിരസിച്ചതെന്നും എന്തൊക്കെയാണ് വേണ്ടതെന്നും കാലതാമസം ഒഴിവാക്കാൻ കേസുകൾ എങ്ങനെ ക്രമീകരിക്കാമെന്നും പഠിച്ചെടുത്തു.

എന്നാൽ ഓഫീസിനുള്ളിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. ''ഞാൻ പുറത്ത് വിയര്‍ക്കുമ്പോൾ എന്റെ ടീം അംഗങ്ങൾ എസിയിൽ ഇരുന്നു മാനേജ്‌മെന്‍റുമായി ഗോസിപ്പ് പറഞ്ഞും പ്രണയിച്ചും ഇരുന്നു. രണ്ട് വർഷത്തിന് ശേഷം അവർക്ക് 40 ശതമാനം അപ്രൈസലുകൾ ലഭിച്ചു. എനിക്ക് 2000 രൂപ കൂടി. എന്റെ ശമ്പളം 18,000 ൽ നിന്ന് ₹21,000 ആയി ഉയർന്നു ” അദ്ദേഹം പങ്കുവെച്ചു.

'എല്ലാം മാറ്റിമറിച്ച മഴയുള്ള രാത്രി'

ഒരു വൈകുന്നേരം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഓഫീസിൽ എത്തിയപ്പോഴാണ് യുവാവിന്‍റെ കരിയറിനെ മാറ്റിമറിച്ചത്. കനത്ത മഴ പെയ്തുകൊണ്ടിരുന്ന ആ രാത്രി റെയിൻ കോട്ടില്ലാത്തതിനാൽ പുറത്തേക്ക് പോകാനാവാത്ത അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളായി പരിചയമുള്ള സിഎയോട് തന്‍റെ നിലവിലെ സാഹചര്യം പങ്കുവച്ചു. അദ്ദേഹം പറഞ്ഞ വാക്കുകൾ തന്‍റെ വഴിത്തിരിവാവുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. ''മകനെ..ബാങ്ക് ജീവനെക്കാരെക്കാൾ നന്നായി നിങ്ങൾക്ക് എല്ലാം അറിയാം. നിങ്ങൾക്ക് ക്ലയന്‍റുകളുമായി ബന്ധമുണ്ട്. നിങ്ങൾ എന്തിനാണ് ഒരു സാധാരണ ജീവനക്കാരനെപ്പോലെ പെരുമാറുന്നത്? സോഴ്‌സിങ് ആരംഭിക്കുക. അദ്ദേഹം എനിക്കൊരു ഡീൽ വാഗ്ദാനം ചെയ്തു. ഞാൻ അദ്ദേഹത്തിന് നേരിട്ട് ഫയലുകൾ നൽകിയാൽ അതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കമ്മീഷൻ തുല്യമായി വീതിച്ചെടുക്കാമെന്നായിരുന്നു കരാര്‍''

ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട യുവാവ് ചെറിയ ഫണ്ടിംഗ് കേസുകൾ ഏറ്റെടുക്കുകയും സിഎയുമായി സഹകരിക്കുകയും വൻതുക കമ്മീഷനായി ലഭിക്കുകയും ചെയ്തു. ആ സമയത്താണ് വലിയൊരു ഡീൽ ലഭിക്കുന്നത്. യുവാവിന്‍റെ പഴയ ക്ലയന്‍റുകളിൽ ഒരാൾക്ക് 50-60 കോടി ആവശ്യമായിരുന്നു. എന്നാൽ ബാങ്ക് ലോൺ ലഭിച്ചിരുന്നില്ല. യുവാവിനെ സമീപിച്ച ക്ലയന്‍റ് മൂന്ന് ആഴ്ചക്കുള്ളിൽ ലോൺ പാസായാൽ 2 ശതമാനം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ബാങ്കിങ്ങുമായി ബന്ധപ്പെട്ട തന്‍റെ അനുഭവ പരിചയം പ്രയേജനപ്പെടുത്തിയ യുവാവ് കൃത്യസമയത്ത് ലോൺ പാസാക്കിക്കൊടുത്തു. ഈ ഒറ്റ ഇടപാടിൽ 45 ലക്ഷത്തിനും 70 ലക്ഷത്തിനും ഇടയിൽ സമ്പാദിച്ചു.

താമസിയാതെ ജോലി രാജിവച്ച് സ്വന്തം സ്ഥാപനം ആരംഭിച്ചതായി യുവാവ് പറയുന്നു. ഇന്ന്, അദ്ദേഹം മുഴുവൻ സമയ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു, പ്രോജക്ട് ഫണ്ടിംഗ്, ഇക്വിറ്റി ഫണ്ടിംഗ്, ലയനങ്ങളും ഏറ്റെടുക്കലുകളും, വലിയ ബി2ബി വായ്പകൾ, ഹോട്ടലുകളും ആശുപത്രികളും ഉൾപ്പെടുന്ന വാണിജ്യ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവ കൈകാര്യം ചെയ്യുന്നു.

TAGS :

Next Story