Quantcast

ഡെലിവറി വാഹനത്തിൽ നിന്ന് മോഷണം പോയത് 27 ഗ്യാസ് സിലിണ്ടറുകൾ; 22 എണ്ണവും കാലിക്കുറ്റികൾ, അമളി പറ്റിയത് ഇങ്ങനെ

പൊലീസ് കേസെടുത്തു

MediaOne Logo
ഡെലിവറി വാഹനത്തിൽ നിന്ന് മോഷണം പോയത് 27 ഗ്യാസ് സിലിണ്ടറുകൾ; 22 എണ്ണവും കാലിക്കുറ്റികൾ, അമളി പറ്റിയത് ഇങ്ങനെ
X

മുംബൈ: മുംബൈയിൽ കാണ്ടിവാലി വെസ്റ്റിൽ ഡെലിവറി വാഹനത്തിൽ നിന്ന് എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി. ചാർകോപ്പ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ടെമ്പോയിൽ നിന്നാണ് അജ്ഞാതർ 27 സിലിണ്ടറുകളാണ് മോഷ്ടിച്ചത്. മോഷണം പോയതിൽ ഗ്യാസ് നിറച്ച അഞ്ച് കുറ്റികളും 22 കാലി കുറ്റികളുമുണ്ടായിരുന്നു.

മാർച്ച് 25ന് രാത്രിയിലാണ് സംഭവം. തൊട്ടടുത്ത ദിവസം വിതരണം ചെയ്യുന്നതിനായുള്ള സിലിണ്ടറുകളുമായി വാഹനം നിർത്തിവച്ചിരിക്കുകയായിരുന്നു. ഡെലിവറിക്കാരനായ നന്ദകുമാർ രാംരാജിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വാഹനത്തിൻ്റെ ഗ്ലാസ് ഡോർ പൊട്ടിച്ചും പിൻഭാഗത്തെ പൂട്ട് തകർത്തുമാണ് സിലിണ്ടറുകൾ മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംശയാസ്പദമായ ചില വ്യക്തികളെയും വാഹനങ്ങളെയും പിടികൂടി. മോഷ്ടിച്ച സിലിണ്ടറുകൾ അനധികൃതമായി വിതരണം ചെയ്യാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

TAGS :

Next Story