Quantcast

ഗസ്സയിലെ ഇസ്രായേൽ ഭീകരത അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണം: എം.കെ സ്റ്റാലിൻ

​ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇന്ത്യ ഉറച്ച് നിലപാട് സ്വീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    18 Sept 2025 4:35 PM IST

Gaza is gasping and the world must not look away: T.N. CM Stalin
X

ചെന്നൈ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കടുത്ത പട്ടിണിയിലും ദുരിതത്തിലും വീർപ്പ് മുട്ടുന്ന ഗസ്സയോട് ലോകം മുഖം തിരിച്ചുകളയരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വാക്കുകൾക്ക് അതീതമാണ്. ഓരോ ദൃശ്യവും ഹൃദയവേദന ഉണ്ടാക്കുന്നതാണ്. കുഞ്ഞുങ്ങളുടെ നിലവിളികൾ, പട്ടിണി കിടക്കുന്ന കുട്ടികളുടെ കാഴ്ച, ആശുപത്രികൾക്ക് നേരെയുള്ള ബോംബാക്രമണം, യുഎൻ കമ്മീഷന്റെ വംശഹത്യ പ്രഖ്യാപനം എന്നിവ ഒരു മനുഷ്യനും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത കഷ്ടപ്പാടുകൾ കാണിക്കുന്നു.

നിരപരാധികളുടെ ജീവിതങ്ങൾ ഈ രീതിയിൽ തകർക്കപ്പെടുമ്പോൾ, നിശബ്ദത അഭികാമ്യമല്ല. എല്ലാവരുടെയും മനസ്സാക്ഷി ഉണരണം. ഇന്ത്യ ഉറച്ചു നിലപാട് സ്വീകരിക്കണം, ലോകം ഒന്നിക്കണം, ഈ ഭീകരത ഉടൻ അവസാനിപ്പിക്കാൻ നാമെല്ലാവരും പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.


TAGS :

Next Story