Quantcast

മോദിയെയും അമിത്​ ഷായെയും ചെരിപ്പൂരി അടിക്കണമെന്ന്​ രാജസ്ഥാൻ കോൺ​ഗ്രസ് എംഎൽഎ; പ്രതിഷേധവുമായി ബിജെപി

മോഡിയെയും ഷായെയും പഴയകാലത്തെ കുപ്രസിദ്ധ ക്രിമിനൽ ജോഡിയുമായാണ് എംഎൽഎ താരതമ്യം ചെയ്തത്

MediaOne Logo

Web Desk

  • Published:

    23 July 2021 5:01 AM GMT

മോദിയെയും അമിത്​ ഷായെയും ചെരിപ്പൂരി അടിക്കണമെന്ന്​ രാജസ്ഥാൻ കോൺ​ഗ്രസ് എംഎൽഎ; പ്രതിഷേധവുമായി ബിജെപി
X

പെഗാസസ്​ ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും എതിരെ അസഭ്യ പ്രതികരണവുമായി രാജസ്ഥാൻ കേൺ​ഗ്രസ് എംഎൽഎ. ആളുക​ളുടെ ഫോണുകൾ ഹാക്ക്​ ചെയ്​ത്​ ചോർത്തുന്ന മോദിയെയും അമിത്​ ഷായെയും ചെരുപ്പൂരി അടിക്കണമെന്നായിരുന്നു രാജസ്​ഥാൻ യൂത്ത്​ കോൺഗ്രസ്​ പ്രസിഡന്‍റ്​ കൂടിയായ ഗണേഷ്​ ഖോഗ്രയുടെ പ്രതികരണം.

പെഗസസ്​ ഫോൺ ചോർത്തലിൽ ജുഷീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജയ്​പൂരിൽ നടത്തിയ റാലിക്കി​ടെയായിരുന്നു പ്രസംഗം. ബിജെപിക്കുവേണ്ടിയാണ് രാജസ്ഥാൻ ഗവർണർ പ്രവർത്തിക്കുന്നതെന്നും ഗണേഷ്​ ഖോഗ്ര ആരോപിച്ചു. മോഡിയെയും ഷായെയും പഴയകാലത്തെ കുപ്രസിദ്ധ ക്രിമിനൽ ജോഡിയുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്.

'നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവർ ടാപ്പ്​ ചെയ്​തു. ആർക്കാണ്​ ഇത്തരം ദുഷ്​പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇത്​ മോദിജിക്കും അമിത്​ ഷാക്കും ​ ചെയ്യാൻ സാധിക്കും. അവരെ ചെരിപ്പൂരി അടിക്കണം'- ഖോഗ്ര പറഞ്ഞു.

അതേസമയം ഖോഗ്രയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി രാജസ്​ഥാൻ ബി.ജെ.പി രം​ഗത്തെത്തി. ഇത് കേൺ​ഗ്രസിന്റെ പരാമ്പരാ​ഗത ഭാഷയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ കുറ്റപ്പെടുത്തി. ഖോഗ്രെക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story