Quantcast

എത്രയാണ് നിതീഷ് കുമാറിന്‍റെ ശമ്പളം? ഏത് സംസ്ഥാന മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത്?

ഏറ്റവും കൂടുതൽ തവണ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ നേതാവാണ് നിതീഷ് കുമാർ

MediaOne Logo

Web Desk

  • Updated:

    2025-11-20 07:52:42.0

Published:

20 Nov 2025 1:17 PM IST

എത്രയാണ് നിതീഷ് കുമാറിന്‍റെ ശമ്പളം?  ഏത് സംസ്ഥാന മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത്?
X

പറ്റ്ന: ബിഹാറിന്‍റെ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പറ്റ്ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് നീതിഷ് കുമാറിന് സത്യവാചകം ചൊല്ലി കൊടുത്തത്. പിന്നാലെ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപ മുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ഏറ്റവും കൂടുതൽ തവണ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ നേതാവാണ് നിതീഷ് കുമാർ. പത്ത് തവണ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദവി വഹിച്ചുവെന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് എത്രയാണ് ശമ്പളം എന്നറിയാമോ? അല്ലെങ്കിൽ ഏത് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിക്കാണ് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്?

നിതീഷ് കുമാറിന്‍റെ ശമ്പളം

ബിഹാർ മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന് പ്രതിമാസം ഏകദേശം 2.5 ലക്ഷം രൂപ ശമ്പളവും അലവൻസുകളും ലഭിക്കും. എന്നിരുന്നാലും ഇത് അടിസ്ഥാന ശമ്പളമല്ല, മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നു. ഉദാഹരണത്തിന് ഔദ്യോഗിക വസതി, സര്‍ക്കാര്‍ വാഹനവും ഡ്രൈവറും, യാത്രാ അലവന്‍സ്, ഇസഡ് സുരക്ഷ, മെഡിക്കൽ സൗകര്യങ്ങൾ, പെൻഷൻ, എംഎൽഎ അലവൻസ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നു.

ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി

28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ശമ്പളം ഒരുപോലെയല്ല. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി, മന്ത്രിമാരുടെ സമിതിയുടെ തീരുമാനം, നിയമസഭയുടെ അംഗീകാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ശമ്പളം തീരുമാനിക്കുന്നത്.

ശമ്പളത്തിന്‍റെ കാര്യത്തിൽ, തെലങ്കാനയാണ് ഒന്നാം സ്ഥാനത്ത്. തെലങ്കാന മുഖ്യമന്ത്രിക്ക് പ്രതിമാസം 410,000 സ്റ്റൈപ്പന്‍റ് ലഭിക്കുന്നു. രാജ്യ തലസ്ഥാനമായ ഡൽഹി രണ്ടാം സ്ഥാനത്താണ്. ഡൽഹി മുഖ്യമന്ത്രിക്ക് പ്രതിമാസം 390,000 രൂപയാണ് ശമ്പളം. ത്രിപുര മുഖ്യമന്ത്രിക്കാണ് ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത്. 105,500യാണ് ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ ശമ്പളം. 185,000 രൂപയാണ് കേരള മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം.

തെലങ്കാന, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ശമ്പളം ഗവർണറെക്കാൾ കൂടുതലുള്ളത്.

TAGS :

Next Story