Quantcast

പാസ്‌പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല: ആര്‍.രാജഗോപാല്‍

'എസ്‌ഐആര്‍' വഴി ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ എന്നതില്‍ വ്യക്തതയില്ലെന്നും രാജഗോപാല്‍

MediaOne Logo

Web Desk

  • Updated:

    2026-07-04 11:32:38

Published:

4 July 2026 5:01 PM IST

പാസ്‌പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല: ആര്‍.രാജഗോപാല്‍
X

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ലെന്ന് ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാല്‍. ഒരു പ്രത്യേക ആവശ്യത്തിനായി 'എസ്‌ഐആര്‍' വഴി ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ എന്നതില്‍ വ്യക്തതയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട് വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് ആര്‍.രാജഗോപാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. എസ്‌ഐആറിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്ത പൊലീസ് തനിക്കെതിരെ പ്രതികൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരോ ബംഗാള്‍ സര്‍ക്കാരോ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് വിവാദത്തില്‍ ശബ്ദമുയര്‍ത്തിയവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

2026 മാര്‍ച്ചിലാണ് കൊല്‍ക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തത്. എസ്‌ഐആര്‍ സമയത്ത് 2002ലെ വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റേയോ അന്തരിച്ച പിതാവിന്റെയോ പേര് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് പേര് വെട്ടിക്കളഞ്ഞത്.

TAGS :

Next Story