സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ഗുരുതരം, പരിശോധിക്കണം: കെ.സി വേണുഗോപാൽ
മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്ത കെ.സി വേണുഗോപാൽ തള്ളിയില്ല

ന്യൂഡൽഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ഗുരുതരമെന്ന് കെ.സി വേണുഗോപാൽ. മുകുന്ദന്റെ പ്രസ്താവന പരിശോധിക്കണമെന്നും മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയും കെ.സി വേണുഗോപാൽ തള്ളിയില്ല.
ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളടക്കമുള്ളവർ പരിഭ്രാന്തിയിലാണ്. പശ്ചിമേഷ്യയിലെ യുദ്ധം പാർലമെന്റിൽ ഉന്നയിക്കുമെന്നും യുദ്ധമുണ്ടാക്കുന്ന വിനാശം വളരെ വലുതാണ്. സർക്കാർ ഒന്നും മിണ്ടുന്നില്ലെന്നും പ്രസ്താവന നടത്തിയാൽ മാത്രം പോരെന്നും ചർച്ച വേണമെന്നും കെ.സി പറഞ്ഞു.
നാട്ടികയിലെ സിപിഎം സ്ഥാനാർഥി ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റാണോയെന്ന് സംശയമുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണഅ സ്വാധീനമെന്നുമാണ് സി.സി മുകുന്ദൻ മീഡിയവണിനോട് പറഞ്ഞത്. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും സമീപിച്ചതായും മുകുന്ദൻ പറഞ്ഞിരുന്നു.
Adjust Story Font
16

