Quantcast

'തമിഴിൽ മെഡിക്കൽ,എൻജിനീയറിങ് കോഴ്‌സുകൾ ആരംഭിക്കൂ'; സ്റ്റാലിനെ പരിഹസിച്ച് അമിത്ഷാ

ഒരിക്കലും അംഗീകരിക്കാനാവാത്ത വിഷം എന്നായിരുന്നു സ്റ്റാലിൻ ദേശീയ വിദ്യാഭ്യാസ നയത്തെ വിശേഷിപ്പിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    7 March 2025 12:37 PM IST

Amit Shah ,Stalin,Language Row,indialatest national news,ഹിന്ദി വിവാദം,സ്റ്റാലിന്‍,തമിഴ് ഭാഷ,ഭാഷാവിവാദം,
X

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത ആളുകളുടെ മേൽ ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തമിഴ്‌നാട്ടിൽ മെഡിക്കൽ, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം തമിഴിൽ ആരംഭിക്കണമെന്ന് അമിത് ഷാ സ്റ്റാലിനോട് ആവശ്യപ്പെട്ടു.

റാണിപേട്ടിലെ തക്കോലത്ത് നടന്ന സി.ഐ.എസ്.എഫിന്റെ 56-ാമത് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.ഐ.എസ്.എഫ് ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തിട്ടുണ്ട്. മെഡിക്കൽ,എഞ്ചിനീയറിങ് കോഴ്‌സുകളുടെ പാഠ്യപദ്ധതി തമിഴ്ഭാഷയിൽ ആരംഭിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരണം..'സ്റ്റാലിനെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.

ഒരിക്കലും അംഗീകരിക്കാനാവാത്ത വിഷം എന്നായിരുന്നു സ്റ്റാലിൻ ദേശീയ വിദ്യാഭ്യാസ നയത്തെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദിവാദികൾ തമിഴ്‌നാട്ടുകാരുരെ രണ്ടാം പൗരന്മാരായി കണക്കാക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു.ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള ഉപകരണമാണെന്നും അല്ലാതെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. '' തമിഴ് ജനതയെ വീണ്ടും പ്രകോപിപ്പിക്കരുതെന്നാണ് എനിക്ക് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളത്. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുത്. ഞാനും ഡിഎംകെയും ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഇവിടെ പ്രവേശിക്കാനാവില്ല''- സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story