Quantcast

'തെരഞ്ഞെടുത്ത സമ്പന്നരുടെ കൈകളിൽ പണം കേന്ദ്രീകരിക്കുന്നതാണ് ബിജെപി മോഡൽ, കോൺഗ്രസ് അത് ദരിദ്രര്‍ക്ക് നൽകുന്നു: രാഹുൽ ഗാന്ധി

കർണാടകയിലെ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    20 May 2025 4:39 PM IST

Rahul Gandhi
X

ഡൽഹി: തെരഞ്ഞെടുത്ത സമ്പന്നർക്ക് മുഴുവൻ പണവും വിഭവങ്ങളും ലഭ്യമാകുന്ന മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്നും എന്നാൽ ബാങ്ക് അക്കൗണ്ടുകളിലേക്കും ദരിദ്രരുടെ പോക്കറ്റുകളിലേക്കും പണം നിക്ഷേപിക്കുന്നതാണ് കോൺഗ്രസ് മാതൃകയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടക കോൺഗ്രസ് സർക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഒരു ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു.

"കോൺഗ്രസ് പാർട്ടി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കി. തെരഞ്ഞെടുപ്പിനിടെ ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയിരുന്നു. അഞ്ച് ഗ്യാരണ്ടികൾ ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.കോൺഗ്രസ് പാർട്ടിക്ക് അത് നിറവേറ്റാൻ കഴിയില്ലെന്ന് ബിജെപിക്കാർ പറഞ്ഞു. പ്രധാനമന്ത്രിയുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു. കർണാടകയിലെ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ആയിരക്കണക്കിന് കോടി രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കപ്പെടുന്നു. ഈ പണം, നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ഉപയോഗിക്കുന്നു. ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത് - നിങ്ങളുടെ പണം നിങ്ങളുടെ പോക്കറ്റിലേക്ക് തിരികെ വരുന്നു'' രാഹുൽ കൂട്ടിച്ചേര്‍ത്തു.

''തെരഞ്ഞെടുത്ത ആളുകളിൽ മാത്രം പണം കേന്ദ്രീകരിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. പക്ഷേ പണം ദരിദ്രർ, പിന്നാക്കക്കാർ, ദളിതർ, ആദിവാസികൾ എന്നിവരുടെ പോക്കറ്റുകളിലേക്ക് നേരിട്ട് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മൾ നിങ്ങളുടെ പോക്കറ്റുകളിൽ പണം നിക്ഷേപിക്കുമ്പോൾ, ആ പണം വിപണിയിലേക്ക് പോകുന്നു, ഇതുമൂലം ഉൽപ്പാദനം വർദ്ധിക്കുകയും നിങ്ങൾ ഈ പണം നിങ്ങളുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ചെലവഴിക്കുമ്പോൾ ഗ്രാമങ്ങളിലേക്ക് പണം ഒഴുകുകയും ചെയ്യുന്നു, കർണാടകയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കുന്നു, ”അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, പാർട്ടി നേതാക്കളും മന്ത്രിമാരും എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story