Quantcast

മധ്യപ്രദേശിൽ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞു; 25 പേർ കുടുങ്ങിക്കിടക്കുന്നു

പടവ് കിണറിന് മുകളിൽ സ്ഥാപിച്ച മേൽക്കൂര തകർന്ന് വീണാണ് അപകടം ഉണ്ടായത്

MediaOne Logo

ബിന്‍സി ദേവസ്യ

  • Updated:

    2023-03-30 10:42:10.0

Published:

30 March 2023 8:52 AM GMT

മധ്യപ്രദേശിൽ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞു; 25 പേർ കുടുങ്ങിക്കിടക്കുന്നു
X

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണ് അപകടം . 25 ലേറെ പേർ കിണറിൽ കുടുങ്ങി കിടക്കുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പടവ് കിണറിന് മുകളിൽ സ്ഥാപിച്ച മേൽക്കൂര തകർന്ന് വീണാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മേൽക്കൂരക്ക് മുകളിൽ ഉണ്ടായിരുന്ന ആളുകള്‍ കിണറിലേക്ക് വീഴുകയായിരുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്.

രക്ഷാ പ്രവർത്തനത്തിൻ്റെ ആദ്യഘട്ടത്തിൽ ഫയർഫോഴ്സും പോലീസും എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

TAGS :

Next Story