'വോട്ടുകൊള്ളയിൽ ചീഫ് ജസ്റ്റിസിന് കത്തയക്കും'; ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് ഖാർഗെ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഇൻഡ്യ സഖ്യം ആവശ്യപ്പെട്ടു

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യ സഖ്യത്തിന്റെ യോഗം ഡൽഹിയിൽ അവസാനിച്ചു. യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് മാധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വോട്ടുകൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് സഖ്യത്തിന്റെ തീരുമാനം.
അഞ്ച് കാര്യങ്ങളിൽ യോഗം തീരുമാനമെടുത്തെന്നാണ് ഖാർഗെ പറഞ്ഞത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഇൻഡ്യ സഖ്യം ആവശ്യപ്പെട്ടു. എസ്‌ഐആർ ചോദ്യം ചെയ്ത് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് ഇൻഡ്യ സഖ്യം കത്ത് നൽകും.
തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും ഇൻഡ്യ സഖ്യം ആവശ്യപ്പെട്ടു. പാർലമന്റിന്റെ മൺസൂൺ സെഷനിൽ എല്ലാ ദിവസവും പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ യോഗം ചേരും. സഖ്യത്തിന്റെ അടുത്ത യോഗം ആഗസ്റ്റ് എട്ടിന് ഹൈദരാബാദിൽ ചേരാനും തീരുമാനിച്ചു.
Adjust Story Font
16

