Quantcast

2029ലെ തെരഞ്ഞെടുപ്പ് ഇതിനകം നാം ജയിച്ചുകഴിഞ്ഞു, ബിജെപിയെ നേരിടാൻ 'ഒത്തൊരുമിച്ചുള്ള പ്രതിരോധം' വേണമെന്ന് രാഹുൽ ഗാന്ധി

ജൂൺ എട്ടിന് നടന്ന ഇൻഡ്യാ മുന്നണിയുടെ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം

MediaOne Logo

Web Desk

  • Published:

    13 Jun 2026 10:23 PM IST

2029ലെ തെരഞ്ഞെടുപ്പ് ഇതിനകം നാം ജയിച്ചുകഴിഞ്ഞു, ബിജെപിയെ നേരിടാൻ ഒത്തൊരുമിച്ചുള്ള പ്രതിരോധം വേണമെന്ന് രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: 2029ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി ഇതിനോടകം വിജയിച്ചുകഴിഞ്ഞെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രത്തിന്‍റെ ജനാധിപത്യമൂല്യങ്ങളും സ്ഥാപനങ്ങളും സമ്മർദത്തിലകപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ മുന്നണി കൂടുതൽ ശക്തിമത്തം മുന്നേറണമെന്നും ബിജെപിയെ താഴെയിറക്കുന്നതിനായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജൂൺ എട്ടിന് നടന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം. പ്രസംഗത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ചിരുന്നു.

'2024ലെ തെരഞ്ഞെടുപ്പിൽ നാം പരാജയപ്പെട്ടിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ഞാൻ. മാത്രവുമല്ല, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിനോടകം നാം വിജയിച്ചുകഴിഞ്ഞിരിക്കുകയാണ്. രാഹുൽ എക്സിൽ കുറിച്ചു. തങ്ങൾക്ക് കുട വിരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങളെ കൂട്ട് പിടിച്ചുകൊണ്ടിരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷാംഗങ്ങൾ കൂടുതൽ ഐക്യത്തോടെയും ഒത്തൊരുമയോടെയും നീങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

'ഇന്ത്യയുടെ ആത്മാവ് രൂക്ഷമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മീഷനെ പോലുള്ള സ്ഥാപനങ്ങളെ അവർ തകിടംമറിച്ചുകൊണ്ടിരിക്കുമ്പോൾ, പൊതുജനത്തിന്‍റെ ശബ്ദം അടിച്ചമർത്തപ്പെടുമ്പോൾ, ഐക്യവും ഒത്തൊരുമയുമുണ്ടെങ്കിൽ മാത്രമേ ഇനിയൊരു ചെറുത്തുനിൽപ്പ് സാധ്യമാകുകയുള്ളൂ'. അദ്ദേഹം കുറിച്ചു. ഇൻഡ്യ മുന്നണിയിലെ ഓരോ സ്ഥാപനങ്ങളും ഇന്ത്യാ രാജ്യത്തിന്‍റെ വിമോചനത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺഗ്രസ് കൺവെൻഷന് ജൂൺ 17ന് തുടക്കമാകും. വിദ്യാർഥികൾ, അധ്യാപകർ, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുമായി ഉയർന്നുവന്ന ചെറുപ്പക്കാർ എന്നിവരെ ഒരേ കുടക്കീഴിൽ കൊണ്ടുവരികയാണ് ഉദ്ദേശ്യം.

TAGS :

Next Story